വത്തിക്കാന്‍ സിറ്റി: കാപട്യങ്ങളില്‍ നിന്ന് അകന്നുനില്ക്കാനുള്ള കൃപയ്ക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കാനുള്ള സമയമാണ് നോമ്പുകാലമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞാന്‍ എന്തായിരിക്കുന്നുവോ അതേ രീതിയില്‍ പ്രത്യക്ഷപ്പെടുക. ഇതാണ് നോമ്പുകാലം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. കാപട്യങ്ങളില്‍ നിന്ന് അകന്നുനില്ക്കാനുള്ള അവസരമാണിത്. സാന്താ മാര്‍ത്തയിലെ ദിവ്യബലി മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പ. നോമ്പ് എളിമ പരിശീലിക്കാനുള്ള സമയമാണ്.
ഒരുവന്‍ താന്‍ എന്താണോ എന്ന് നടിക്കുന്നത് അതായിത്തീരാനുള്ള, യാഥാര്‍ത്ഥ്യമായിത്തീരാനുള്ള അവസരമാണ്. ചിലര്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്രകാരമാണ്. അവര്‍ നല്ലവരാണ്, അവര്‍ ചില ഭകതസംഘടനകളില്‍ അംഗങ്ങളാണ്. ഒരുപാട് കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നുണ്ട്, എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്നുണ്ട്. അവര്‍ നോക്കുന്നത് ഇത്തരക്കാരുടെ ബാഹ്യപ്രകൃതി മാത്രമാണ്. അവരെ ഒരിക്കലും പാപികളായി ആരും തിരിച്ചറിയുന്നില്ല. ശരിയാണ് നമ്മള്‍ എല്ലാവരും പാപികളാണ്. പക്ഷേ വിശുദ്ധമായ കാര്‍ഡ് മുഖത്തൊട്ടിച്ച് നടക്കുകയാണ് അവരെല്ലാം ചെയ്യുന്നത്. ബാഹ്യപ്രകൃതിയില്‍ എല്ലാവരും അങ്ങനെയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യവും പ്രത്യക്ഷപ്പെടലും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഒരുവന്‍ താന്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത് കാപട്യമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.