വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൃതദേഹം കണ്ടെത്താന്‍ കല്ലറ തുറന്നു, പക്ഷേ..

വത്തിക്കാന്‍ സിറ്റി: 36 വര്‍ഷത്തെ പഴക്കമുള്ള തിരോധാനത്തിന്റെ രഹസ്യം തേടി വത്തിക്കാനില്‍ രണ്ടു ശവക്കല്ലറകള്‍ തുറന്നെങ്കിലും അവ ശൂന്യമായിരുന്നു. വത്തിക്കാന്‍ ജീവനക്കാരനായിരുന്ന ഒര്‍ലാണ്ടിയുടെ മകള്‍ ഇമാനുവേലയെ കാണാതായ കേസുമായി ബന്ധപ്പെട്ടായിരുന്നു ശവക്കല്ലറ തുറന്നത്.

ഈ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ വത്തിക്കാന് പങ്കുണ്ടെന്നായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. 2016 ല്‍ കേസ് അവസാനിപ്പി്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തകാലത്ത് വത്തിക്കാനിലെ ട്യൂട്ടോണിക് കോളജിലെ സെമിത്തേരിയില്‍ ഇമാനുവേലയെ അടക്കം ചെയ്തിട്ടുണ്ടെന്ന സന്ദേശത്തെതുടര്‍ന്നാണ് അന്വേഷണം പുനരാംഭിച്ചത്.

ഒര്‍ലാണ്ടിയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ശവക്കല്ലറകള്‍ തുറക്കാന്‍ അനുവാദം നല്കിയത്. കല്ലറകളില്‍ അടക്കിയവരുടെ ബന്ധുക്കളുടെയും കേസുമായി ബന്ധപ്പെട്ടവരുടെയും ഫോറന്‍സിക്ക് വിദഗ്ദരുടെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു കല്ലറകള്‍ തുറന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.