വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റേതെന്ന് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്ന തിരുശേഷിപ്പ് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക ബര്‍ത്തലോമിയായ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മാനിച്ചു. വിശുദ്ധ പത്രോസ് -പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പതിവ് നിലവിലുണ്ട്. അന്നേ ദിവസം വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് പത്രോസിന്റെ തിരുശേഷിപ്പ് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മാനിച്ചത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഖനനം നടത്തിയ 1939 ല്‍ ആണ് എട്ട് അസ്ഥിക്കഷ്ണങ്ങള്‍ തിരുശേഷിപ്പായി ലഭിച്ചത്. പിന്നീട് പോള്‍ ആറാമന്‍ അവയുടെ ആധികാരികത ഉറപ്പുവരുത്തി 1968 ല്‍ അപ്പസ്‌തോലിക് പാലസിലെ സ്വകാര്യ ചാപ്പലില്‍ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുകയായിരുന്നു.