വ്ത്തിക്കാന്‍ സിറ്റി: ഭാരതത്തിന് വെളിയിലുള്ള സീറോ മലബാര്‍ യുവജനങ്ങളുടെ നേതൃസംഗമമായ എറൈസ്2022 ന് തിരി തെളിഞ്ഞു. ജൂണ്‍ 22 ന് സമാപിക്കും. ഇന്ന് വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12.00 ന് മാര്‍പാപ്പ സംഗമത്തെ അഭിസംബോധന ചെയ്യും.റോമിലെ മരിയ മാത്തര്‍ പൊന്തിഫിക്കല്‍ കോളജിലാണ് സംഗമം.
അമേരിക്കയിലെ ചിക്കാഗോ, കാനഡായിലെ മിസിസാഗ, ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍, യുകെയിലെ ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ സീറോ മലബാര്‍ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം. പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി സംഗമത്തില്‍ വിശിഷ്ടാതിഥിയായിരിക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ്ആലപ്പാട്ട്, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ബോസ്‌ക്കോ പുത്തൂര്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ നേതൃത്വം നല്കുന്നു. യുവജനശുശ്രൂഷകളുടെ ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചവരില്‍നിന്ന് അതത് രൂപതകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
2018 മുതല്‍ ആരംഭിച്ച പരിശ്രമങ്ങളുടെയും പ്രാര്‍ത്ഥനയുടെയും ഫലമായിട്ടാണ് അന്താരാഷ്ട്രതലത്തിലുള്ള ഈ യുവജനനേതൃസംഗമം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.