ഞാന്‍ ഉത്തമ കത്തോലിക്കയാണ്, പക്ഷേ അബോര്‍ഷനെ പിന്തുണയ്ക്കുന്നു;നാന്‍സി പെലോസി

വാഷിംങ്ടണ്‍: വിവാദമുണര്‍ത്തുന്ന പ്രസ്താവനയുമായി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വീണ്ടും.താന്‍ ഉത്തമ കത്തോലിക്കയാണെന്നും എന്നാല്‍ അബോര്‍ഷനെ പിന്തുണയ്ക്കുന്നുവെന്നുമാണ് നാന്‍സിയുടെ പ്രസ്താവന. പ്രോ ലൈഫ് പ്രഗ്നന്‍സി സെന്ററുകളും ദേവാലയങ്ങളും അബോര്‍ഷന്‍ ആക്ടിവിസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമിക്കുകയുംവിശുദ്ധ കുര്‍ബാനയ്ക്കിടയില്‍പോലും തടസ്സങ്ങള്‍ സൃ്്ഷ്ടിക്കുകയുംചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ ഒരുവാക്കുകൊണ്ടു പോലും പ്രതികരിക്കാതെയാണ് നാന്‍സിയുടെഈ പ്രസ്താവന.. ഇതിലൂടെ നാന്‍സിയുടെ ഇരട്ടത്താപ്പ് നയം തന്നെയാണ് മറ നീക്കി പുറത്തുവരുന്നത്.

ഞാന്‍ കത്തോലിക്കയാണ്.എന്നാല്‍ സ്ത്രീകളുടെ അവകാശത്തെയുംതീരുമാനമെടുക്കാനുളള കഴിവിനെയും അംഗീകരിക്കുകയും ചെയ്യുന്നു. ക്്യാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന പ്രസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു നാന്‍സി. ഒരു സ്ത്രീക്ക് തിരഞ്ഞെടുക്കാനുള്ളഅവകാശമുണ്ട്. ഉത്തരവാദിത്തബോധത്തോടെ ജീവിക്കാനുളള അവകാശവുമുണ്ട്. നാന്‍സി പറയുന്നു.

അബോര്‍ഷന്‍ അനുകൂല പ്രഖ്യാപനത്തെ തുടര്‍ന്ന് നാന്‍സിക്ക് ആര്‍ച്ച് ബിഷപ് കോര്‍ഡിലിയോണ്‍ ദിവ്യകാരുണ്യം നിഷേധിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.