അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നു

വാഷിംങ്ടണ്‍: അമേരിക്കയില്‍ വന്‍തോതില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. മൂന്നുവര്‍ഷം കൊണ്ട് എഴുപതിനായിരത്തോളം അബോര്‍ഷനുകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്.2020 ല്‍ 930,160 അജാതശിശുക്കളാണ് അബോര്‍ഷനിലൂടെ ഇല്ലാതായത്. 2017 മായി തട്ടിച്ചുനോക്കുമ്പോള്‍ 8 ശതമാനം വര്‍ദധനവാണ് ഇത് സൂചിപ്പിക്കുന്നത്. 2017 ല്‍ 862,320 അബോര്‍ഷനുകളാണ് നടന്നത്. 15 നും 44 നും ഇടയില്‍പ്രായമുള്ള സ്ത്രീകള്‍ നടത്തുന്നഅബോര്‍ഷന്‍ നിരക്കില്‍ ഏഴുശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ 13.5 ല്‍ നിന്ന് 14.4 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഗര്‍ഭസ്ഥശിശുക്കളില്‍ അഞ്ചില്‍ ഒരാള്‍വീതം അബോര്‍ഷനിലൂടെഇല്ലാതാക്കപ്പെടുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പ്രോ ലൈഫ് ഗ്രൂപ്പുകള്‍ അറിയിക്കുന്നു. രാജ്യത്തെ നാലു റീജിയനുകളിലാണ് അബോര്‍ഷന്‍ നിരക്കില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് വെസ്റ്റ്, മിഡ് വെസ്റ്റ് സൗത്ത്, നോര്‍ത്ത് ഈസ്റ്റ് റീജിയനുകളിലാണ് അബോര്‍ഷനില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ട്രംപ്- പെന്‍സ് അഡ്മിനിസ്‌ട്രേഷന്‍ പോളിസി, അബോര്ഷന്‍ ഫണ്ട്, കോവിഡ്, സ്‌റ്റേറ്റ് നിയമങ്ങള്‍ തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടാണ് അബോര്‍ഷന്‍ വര്‍ദ്ധിച്ചിരിക്കുന്നത് എന്നാണ് പൊതുനിഗമനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.