കോഴിക്കോട്: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുളള കൃതജ്ഞതാ സമൂഹദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ഹോം മിഷന് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ശതാബ്ദി വര്‍ഷത്തോട് അനുബന്ധിച്ച് വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. വിവാഹസഹായപദ്ധതി, കൗണ്‍സലിംങ് സെന്റര്‍ പദ്ധതി, വിദ്യാഭ്യാസ ഹബ്, റിട്രീറ്റ് സെന്റര്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുടങ്ങിയവയാണ് പദ്ധതികള്‍.