സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ പത്ത് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

റോസ്ലാവ്: സോവ്യറ്റ് സൈന്യംകൊലപ്പെടുത്തിയ പത്ത്‌പോളീഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ പാ്്്‌സ്‌ക്കല്‍സ് യാന്‍ഉള്‍പ്പടെയുള്ള കന്യാസ്ത്രീകളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

വയോധികരെയും രോഗികളെയും കുട്ടികളെയും ശുശ്രൂഷിച്ചിരുന്ന കന്യാസ്ത്രീകളെയാണ് 1945 ല് സോവ്യറ്റ്‌റെഡ്ആര്‍മി കൊലപ്പെടുത്തിയത്. വിവിധ മഠങ്ങളില്‍ താമസിച്ചിരുന്നവരായിരുന്നു സോവ്യറ്റ് സൈന്യത്തിനെതിരായ കന്യാസ്ത്രീകള്‍.

വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാറോ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ക്ക മുഖ്യകാര്‍മ്മികത്വം വഹിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.