പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിന്റെ മുമ്പില്‍ വച്ച് കാറിടിച്ചു മരിച്ചു, മറ്റൊരു കന്യാസ്ത്രീക്ക് പരിക്ക്

തളിപ്പറമ്പ്: പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീയെ അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു, 77 കാരിയായ കന്യാസ്ത്രീ തല്‍ക്ഷണം മരിക്കുകയും കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയെ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

സിസ്റ്റര്‍ റെജീന മരിയ ആണ് മരിച്ചത്. സിസ്റ്റര്‍ സാന്ദ്ര ആശുപത്രിയിലാണ്.ഇരുവരും എഫസിസി സന്യാസിനികളാണ്. പുഷ്പഗിരി ദര്‍ശന റിട്രീറ്റ് സെന്ററിന് മുമ്പില്‍ വച്ചായിരുന്നു അപകടം നടന്നത്.

സിസ്റ്റര്‍ റെജീന മരിയായുടെ സംസ്‌കാരം ഇന്നലെ നടന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.