കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിതഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഏറെ ദു:ഖകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ്ചക്കാലയ്ക്കല്‍,സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
മലയോര കര്‍ഷകരുടെയും വനാതിര്‍ത്തികളില്‍ വസിക്കുന്നവരുടെയുംജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതാണ് ഈവിധി. കേരളത്തിലെ 24 വന്യജീവി സ്‌ങ്കേതങ്ങള്‍ക്ക് ചുറ്റുമായിനാലുലക്ഷം ഏക്കര്‍ ഭൂമി ഈ വിധിയിലൂടെ ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
ഇവിടെ വസിക്കുന്ന ഒന്നരലക്ഷത്തോളം കുടുംബങ്ങള്‍ ഈ വിധിയിലൂടെ വഴിയാധാരമാകും. കര്‍ശന നിയമങ്ങളിലൂടെ ഈ കര്‍ഷകര്‍ യാതൊരു പ്രതിഫലവുമില്ലാതെ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ബഫര സോണിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണം.
കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും കര്‍ഷകപക്ഷത്തുനിന്ന് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സന്നദ്ധമാകണം. പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.