സഹായമില്ലാതെ യുക്രെയ്ന്‍കാര്‍ക്ക് ഇനി ജീവിക്കാനാവില്ല: പോളണ്ടിലെ കത്തോലിക്കാ മെത്രാന്മാര്‍

വാഴ്‌സോ: തുടര്‍ച്ചയായി മറ്റുള്ളവരുടെ സഹായമില്ലാതെ ഇനിയുള്ളകാലം യുക്രെയ്ന്‍ ജനതയ്ക്ക് ജീവിക്കാനാവില്ലെന്ന് പോളണ്ടിലെ മെത്രാന്മാര്‍. പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് മെത്രാന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നു മില്യനിലേറെ അഭയാര്‍ത്ഥികളാണ് യുക്രെയ്‌നില്‍ നിന്ന് ഇവിടെയെത്തിയിരിക്കുന്നത്. നമ്മുടെ സഹായവും പരിഗണനയും അവര്‍ അര്‍ഹിക്കുന്നുണ്ട്. തുടര്‍ച്ചയായി നമ്മുടെ സഹകരണവും സഹായവും ഇല്ലാതെ അവര്‍ക്ക് ജീവിക്കാനാവില്ല. റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് 3.9 മില്യന്‍ യുക്രെയ്ന്‍കാരാണ് പോളണ്ട്- യുക്രെയ്ന്‍ അതിര്‍ത്തി കടന്നുപോയിരിക്കുന്നത്.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പല യുക്രെയ്ന്‍കാരും വീടുകളിലേക്ക് മടങ്ങാനുളള തീരുമാനത്തിലുമാണ്. മെയ് 17 മുതല്‍ 20 വരെ ദിവസങ്ങളില്‍ പോളണ്ടിലെ മെത്രാന്മാര്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.