പരിശുദ്ധ അമ്മയോട് നന്മ നിറഞ്ഞ മറിയമേ ചൊല്ലിയും ഈശോയോട് അവിടുത്തെ തിരുമുറിവുകളോട് ചേര്‍ന്നും പ്രാര്‍ത്ഥിക്കാറുണ്ട്. ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ടതാണ് ഈശോതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന.
പക്ഷേ പരിശുദ്ധാത്മാവിനോട് എങ്ങനെ പ്രാര്‍ത്ഥിക്കും. പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമാണ് ഇത്. ഈ സംശയത്തിനുള്ള ഉത്തരമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറയുന്നത്.
പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാന്‍ നാം പരിശുദ്ധാത്മാവിനോട് ‘വരിക പരിശുദ്ധാത്മാവേ’ എന്ന് ക്ഷണിക്കുകയാണ് വേണ്ടതെന്ന് പാപ്പ ന മ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വതസിദ്ധമായി, നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട പ്രാര്‍ത്ഥനയാണ് അത്. നമ്മുടെ സ്വന്തം വാക്കാലാണ് അത് പ്രാര്‍ത്ഥിക്കേണ്ടത്.
വരിക പരിശുദ്ധാത്മാവേ എന്റെ ബുദ്ധിമുട്ടുകളിലേക്ക്..
വരിക പരിശുദ്ധാത്മാവേ എന്റെ ജീവിതത്തിലെ ഇരുട്ടിലേക്ക്..
വരിക പരിശുദ്ധാത്മാവേ ചെയ്യാന്‍ അറിഞ്ഞുകൂടാത്ത എന്റെ ഇക്കാര്യത്തിലേക്ക്..
വരിക പരിശുദ്ധാത്മാവേ , ഞാനിതാ വീഴാന്‍ പോകുന്നു..
ഇങ്ങനെ വളച്ചുകെട്ടില്ലാതെയും ആത്മാര്‍ത്ഥതയോടെയും നാം പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുക.
അതെ നമുക്ക് പരിശുദ്ധാത്മാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം,
വരിക പരിശുദ്ധാത്മാവേ.. എന്റെ ജീവിതത്തിലേക്ക് വരിക.