ജനീവ: മനുഷ്യാവകാശത്തിനുള്ള നോബൈല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍്ട്ടിന്‍ എന്നല്‍സ് ഫൗണ്ടേഷന്റെ പുരസ്ക്കാരം മരണാനന്തരബഹുമതിയായി ഫാ. സ്റ്റാന്‍സ്വാമിക്ക്.
ജനീവയില്‍ ഇന്ന് നടക്കുന്ന പ്രോഗ്രാമില്‍ ഈശോസഭ വൈദികനായ ഫാ.സേവ്യര്‍ സോരെങ് പുരസ്ക്കാരം ഏറ്റുവാങ്ങും.
അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചുവരികയായിരുന്ന സ്റ്റാന്‍സ്വാമിയെ 2020 ഒക്ടോബര്‍ 8 ന് മാവോയിസ്റ്റ് ബന്ധം എന്ന വ്യാജആരോപണം ചുമത്തി അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയുമായിരുന്നു. മുംബൈ തലോജ ജയിലില്‍ അടച്ച അദ്ദേഹത്തിന് കേവലം മാനുഷികപരിഗണന പോലും ലഭിച്ചിരുന്നില്ല.കോവിഡ് രോഗബാധിതനായ അദ്ദേഹത്തിന്റെ അന്ത്യം മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ വച്ചായിരുന്നു.
2021 ല്‍ മാര്ട്ടിന് എന്നല്‍സ് അവാര്‍ഡിന് വേണ്ടി നാമനിര്്ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് മരണാനന്തരബഹുമതിയായി ഈപുരസ്ക്കാരം അദ്ദേഹത്തിന് നല്‍കുന്നത്.