ന്യൂഡല്‍ഹി: എച്ച് ഐവിയുമായി പോരാടി ജീവിക്കുന്ന ചേരിനിവാസികള്‍ക്ക് ആശ്വാസത്തിന്റെ കരം നീട്ടി കാരിത്താസ് ഇന്ത്യ. രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പരിപാടികളാണ് കാരിത്താസ് ഇന്ത്യ ആസൂത്രണം ചെയ്തിരിക്കുന്നത്.
എച്ച് ഐവി ബാധിതരുടെ സ്ത്രീകളില്‍ ഭൂരിപക്ഷവും സാമ്പത്തികമായി സ്വയംപര്യാപ്തരല്ല. അവരെ സ്വന്തം കാലില്നില്ക്കാന് പ്രേരിപ്പിക്കുകയാണ് ആദ്യ മാര്‍ഗ്ഗം.അതിനായി ഇവര്‍ക്ക് തൊഴില്‍പരിശീലനവും തുടര്‍ന്ന് തൊഴില്‍ ഉപകരണങ്ങളും നല്കുന്നു. കാരിത്താസ് ഇന്ത്യയുടെ സാമ്പത്തികസഹായവും തൊഴില്‍ നിര്‍ദ്ദേശങ്ങളും ലഭിക്കണമെങ്കില്‍ പേര് രജിസ്ട്രര്ചെയ്തിരിക്കണം.
ഇപ്രകാരം പേരു രജിസ്ട്രര്‍ ചെയ്തവര്‍ക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്. തയ്യല്‍ ഉപജീവനമാര്‍ഗ്ഗമായി തിരഞ്ഞെടുത്ത് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയ പല സ്ത്രീകളുടെയും കഥകള്‍ കാരിത്താസ് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് പറയാനുണ്ട്. രാജ്യതലസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
നാഷനല്‍ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം 1.7 മില്യന്‍ ആളുകള്‍ എച്ച് ഐ വി ബാധിതരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകളാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആയിരക്കണക്കിന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.