ധാക്ക: കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ബംഗ്ലാദേശ്( സിബിസിബി) സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1971 ലാണ് സിബിസിബി സ്ഥാപിതമായത്. സുവര്‍ണ്ണജൂബിലി വര്‍ഷം കഴിഞ്ഞവര്‍ഷമാണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആഘോഷം നീട്ടിവച്ചിരിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ സഭയെ സംബന്ധിച്ച് ഇത്ചരിത്രമുഹൂര്‍ത്തമാണെന്ന് സിബിസിബി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ബിജോയി എന്‍ഡി്ര്രകൂസ് പറഞ്ഞു, മൊഹമ്മദ്പൂരില്‍ നടന്ന ആഘോഷപരിപാടികളില്‍ മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ബംഗ്ലാദേശ്.
162 മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് ക്രൈസ്തവപ്രാതിനിധ്യം ഒരു ശതമാനത്തില്‍ താഴെയാണ്. നാല്പതു ലക്ഷം കത്തോലിക്കരുള്‍പ്പടെ ആകെ 60 ലക്ഷം ക്രൈസ്തവരാണ് രാജ്യത്തുള്ളത്. രണ്ട് അതിരൂപതകള്‍ഉള്‍പ്പടെ എട്ടുരൂപതകള്‍ ഇവിടെയുണ്ട്,