വിശുദ്ധമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പരാജയപ്പെടുത്തുന്നതും പിന്തിരിപ്പിക്കുന്നതും സാത്താന്റെ കുടില തന്ത്രങ്ങളാണ്. എന്നാല്‍ എങ്ങനെയാണ് സാത്താനെ തോല്പിക്കേണ്ടതെന്ന്് പലര്‍ക്കും അറിഞ്ഞുകൂടാ. സാത്താനെ എറിഞ്ഞോടിക്കാന്‍ ശക്തമായ കല്ലുകളുണ്ടെന്നും ആ കല്ലുകള്‍ പ്രയോഗിച്ചാല്‍ സാത്താനെ ഓടിക്കാമെന്നും വ്യക്തമാക്കുകയാണ് നോബര്‍ട്ടൈന്‍ വൈദികനായ ഫാ. ചാര്‍ബെല്‍ ഗര്‍ബാവാക്. ദാവീദ് ഗോലിയാത്തിനെ എറിഞ്ഞോടിച്ചതുപോലെ സാത്താനെ എറിഞ്ഞോടിക്കാന്‍ ശക്തമായ ആ കല്ലുകള്‍ ഏതൊക്കെയാണ് എന്നല്ലേ പറയാം
കുമ്പസാരം
പശ്ചാത്താപത്തോടെയും അനുതാപത്തോടെയുമുള്ള കുമ്പസാരം നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുന്നു. ഓരോ കുമ്പസാരത്തിലൂടെയും നമ്മുടെ ഹൃദയം നിര്‍മ്മലമാക്കപ്പെടുന്നു. സാത്താനെ കുമ്പസാരത്തിലൂടെ നമുക്ക് ഓടിച്ചുവിടാന്‍ കഴിയും.
ദിവ്യകാരുണ്യം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന ചുവന്ന രശ്മികള്‍ കൊണ്ട് സ്വയം നിറയപ്പെടുന്നതായി സങ്കല്പിക്കുക. മനസ്സും ശരീരവും ആത്മാവും എല്ലാം. അങ്ങനെ നിറയപ്പെടുന്ന ഒരു വ്യക്തിയില്‍ സാത്താന് പ്രവേശിക്കാനാവില്ല
തിരുവചനം
നിത്യവുമുള്ള തിരുവചന വായന അശുദ്ധമായ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്തും. നമ്മുടെ ഓര്‍മ്മയെ വിശുദ്ധീകരിക്കും. അശുദ്ധമായ വിചാരങ്ങള്‍ അകലുമ്പോള്‍ സാത്താനും അകന്നുപോകും. നമ്മുടെ അടുക്കലേക്ക് വരാന്‍ പിന്നെ സാത്താന് കഴിയില്ല.
തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന
ഈശോയുടെ തിരുഹൃദയത്തോടും മാതാവിന്റെ ദുഖാര്‍ത്തമായ ഹൃദയത്തോടും പ്രാര്‍ത്ഥിക്കുക. ജപമാല ചൊല്ലുക. ദൈവത്തോട് ഹൃദയം കൊണ്ട് സംസാരിക്കുക.
ഉപവാസം
ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലുംഉപവസിച്ചു പ്രാര്‍ത്ഥിക്കുക. ഭക്ഷണത്തോടുളള ആര്‍ത്തി ദിവ്യകാരുണ്യത്തോടുള്ള വിശപ്പാക്കി മാറ്റുക.
One more is there. It is Rosary
Rosary is mentioned under the heading ‘ thiruhrudayathodulla praarthhana’