ബെയ്ജിംങ്: ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത ചൈനീസ്ബിഷപ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തടങ്കലില്‍ തുടരുന്നു.വത്തിക്കാന്‍ അംഗീകരിച്ച , ഹെനാന്‍ പ്രോവിന്‍സിലെ ബിഷപ് ജോസഫ് ഹാങാണ് ഇപ്പോഴും തടങ്കലില്‍ തുടരുന്നത്.
കഴിഞ്ഞ മെയ് 21 നാണ് ഇദ്ദേഹത്തെ കമ്മ്യൂണി്‌സ്്റ്റ് ഭരണകൂടത്തിന്റെ മതപരമായ നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചു എന്ന കുറ്റം ചുമത്തി പോലീ്‌സ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 10വൈദികരെയും സെമിനാരിവിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കത്തോലിക്കാസ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഇതിനു മുമ്പും അടച്ചുപൂട്ടിയിരുന്നു.
വൈദികരെയും സെമിനാരിവിദ്യാര്‍ത്ഥികളെയും പോലീസ് പിന്നീട് മോചിപ്പിച്ചുവെങ്കിലും ബിഷപ് ഇപ്പോഴും തടങ്കലിലാണ്. 63 കാരനായ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങളും ലഭ്യമല്ല.കാന്‍സര്‍ ചികിത്സയ്ക്കുവേണ്ടി ഓപ്പറേഷന് വിധേയനാകേണ്ട വ്യക്തിയാണ് ബിഷപ്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശ്വാസികള്‍ ആശങ്കാകുലരാണ്. സെമിനാരി അടച്ചുപൂട്ടിയ നിലയില്‍ തുടരുകയാണ്.