തിമൂര്‍-ലെസ്റ്റെ: നൂറുവയസുകാരനായ ഈശോസഭ വൈദികനെ തിമൂര്രാജ്യത്തെ പരമോന്നതപദവി നല്കി ആദരിച്ചു. ഫാ. ജാവോ ഫെല്ഗെറാസിനെയാണ് രാജ്യം ആദരിച്ചത്.തന്റെ ജീവിത്ത്തിന്റെ പാതിിലേറെ വര്‍ഷവും അച്ചന്സേവനം കാഴ്ചവച്ചത് രാജ്യത്തായിരുന്നു. വ്യക്തികളെ ആദരിക്കുന്നതിനായി രാജ്യം 2009 മുതല്‍ ആരംഭിച്ചതാണ് ഈ അവാര്‍ഡ്. അടുത്ത മാസമാണ് ഫാ, ജാവോ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. പ്രസിഡന്റ് ഫ്രാന്‍സിസ്ക്കോ ഗട്ടെറെസ് ആണ് അവാര്‍ഡ് സമ്മാനിച്ചത്.
1971 ലാണ് അച്ചന് തിമൂറിലെത്തിയത്. 1975 ല്‍ ഇഡോനേഷ്യന്‍ അധിനിവേശം ഉണ്ടായപ്പോഴും തിമൂറില്തന്നെ തുടരാനായിരുന്നു തീരുമാനം.
ഞാന്‍ പ്രത്യേകമായി ഒന്നും ചെയ്തില്ല. നൂറിന്റെ തികവിലെത്തിയ അച്ചന് പറയുന്നു.