വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലേക്കുള്ള യാത്രയില്‍ കന്യാമറിയം നമുക്ക് മാതൃകയായിരിക്കണമെന്ന് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മറിയം നമ്മുടെ വിളിയുടെ മൂര്‍ത്തരൂപമാണ്. ക്രിസ്തുവിന്റെ പ്രതിരൂപമായിത്തീര്‍ന്നുകൊണ്ട് നാം അവളെ പോലെ വിശുദ്ധരും സ്നേഹത്തില്‍ നിഷ്ക്കളങ്കരും ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
വിവിധ ഭാഷകളിലായി നാലു കോടിയിലേറെ ട്വിറ്റര്‍ അനുയായികളുണ്ട് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക്.അറബി, ലത്തീന്‍,ജര്‍മ്മന്‍,ഇറ്റാലിയന്‍, ഇംഗ്ലീഷ്,സ്പാനീഷ്,പോളീഷ്,പോര്‍ച്ചുഗീസ്,ഫ്രഞ്ച് എന്നീ ഭാഷകളില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്ലഭ്യമാണ്.