നൈജീരിയ: ലോകാവസാനം വരെ ക്രൈസ്തവര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഐഎസ് ഭീകരര്‍. 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് ഈ പ്രഖ്യാപനം.
വടക്കന്‍ നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്താണ് ക്രൈസ്തവരെ ഐഎസ് കൂട്ടക്കൊല ചെയ്തത്. മെയ് 10 നാണ് കൂട്ടക്കൊല നടന്നത്. മൂന്നു ഗ്രൂപ്പുകളായിട്ടാണ് ക്രൈസ്തവരെ വീഡിയോയില്‍ കാണുന്നത്. ഫെബ്രുവരിയില്‍ ഐഎസ് നേതാവ് സിറിയയില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് ക്രൈസ്തവരെ കൊല ചെയ്തിരിക്കുന്നത്. മുഖംമൂടിധാരികളായ ഭീകരരാണ് കൊല്ലാനുള്ള കാരണം ബോധിപ്പിച്ചതിന് ശേഷം ക്രൈസ്തവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ഏപ്രിലില്‍ കിഴക്കന്‍ നൈജീരിയായിലെ ഇവാരെ മാര്‍ക്കറ്റില്‍ വച്ചും ഭീകരര്‍ 20 ക്രൈസ്തവരെ കൊന്നൊടുക്കിയിരുന്നു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമികഭീകരരുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്.