മെക്സിക്കോസിറ്റി: യുഎസ് മെക്സിക്കോ ബോര്ഡറില് കത്തോലിക്കാ പുരോഹിതനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫാ.ജോസ് ഗ്വാഡെലൂപ്പെ റിവാസ് എന്ന 57 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ട്, കൊലപാതകിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായട്ടില്ല. മെയ് 15 മുത്ല്ക്കാണ് വൈദികനെ കാണാതായത്. മെയ് 18 ന് മരണവിവരം അറിഞ്ഞു. സെന്റ് ജൂഡ് തദേവൂസ് ഇടവകയിലെ വികാരിയായിരുന്നു.
2018 ല്‍ ടിജുവാന അതിരൂപതയിലെ മറ്റൊരു വൈദികനും കൊല്ലപ്പെട്ടിരുന്നു.
മെക്സിക്കോയുടെചരിത്രത്തില് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത് പ്രസിഡന്റ് മാനുവല്‍ലോപ്പസിന്റെ ഭരണകാലത്താണ്. 120,000 നരഹത്യകളാണ് ഇക്കാലയളവില്‍ നടന്നിരിക്കുന്നത് എന്നാണ് ഏകദേശകണക്ക്.