റോം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് യുക്രെയ്ന്‍-കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍. 1.5 മില്യന്‍ ആളുകള്‍ ഇതിനകം സഹായം കൈപ്പറ്റിയതായി കാരിത്താസ് യുക്രെയ്ന്‍ പ്രസിഡന്റ് ടെറ്റിയാന അറിയിച്ചു.
റോമില്‍ നടന്ന പ്രസ് കോണ്‍ഫ്രന്‍സിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.യുക്രെയ്ന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. മാരിപ്പോളിലെ കാരിത്താസ് ഓഫീസിന് നേരെ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. സമീപരാജ്യങ്ങളിലും കാരിത്താസ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനിരതമാണ്. ഫെബ്രുവരി 24 മുതല്‍ ആറു മില്യന്‍ ആളുകളാണ് യുക്രെയ്ന്‍ വിട്ടുപലായനം ചെയ്തിരിക്കുന്നത്.
പോളണ്ട് മാത്രം മൂന്നു മില്യന്‍ യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്. കാരിത്താസ് രൂപതാ നെറ്റ്വര്‍ക്ക് 1.5 മില്യന്‍ ഭക്ഷണപ്പൊതികളാണ് അഞ്ചുലക്ഷം പേര്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.