ചൈനയിലെ ബിഷപ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ഷാന്‍ക്‌സി: ബിഷപ് പീറ്റര്‍ ജുന്‍വെയ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 59 വയസായിരുന്നു. ഷാന്‍ക്‌സിയിലെ യൂന്‍ചെനാങിലെ മെത്രാനായിരുന്നു.

വത്തിക്കാന്റെയും ചൈനീസ് ഭരണകൂടത്തിന്റെയും അനുവാദത്തോടെ 2010 ലായിരുന്നു മെത്രാഭിഷേകം.

കഠിനാദ്ധ്വാനിയായ വ്യക്തിയായിരുന്നു മെത്രാനെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു. സുവിശേഷവല്‍ക്കരണത്തിനും ആരാധനാലയങ്ങളുടെ നിര്‍മാണത്തിനും വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടിരുന്നു.അടുത്തകാലത്ത് അദ്ദേഹം രോഗിയായിക്കഴിഞ്ഞിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.