വത്തിക്കാന്‍സിറ്റി: യുക്രെയ്ന്‍ പട്ടാളക്കാരുടെ ഭാര്യമാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. മാരിപ്പോളില്‍ യുദ്ധമുന്നണിയിലാണ് ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍. ഭര്‍ത്താക്കന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ പാപ്പായുടെ സഹായം തേടിയാണ് 27 കാരിയായ കാറ്റെര്‍യാനയും 29 കാരിയായ യുല്‍യായും പാപ്പയുടെ അടുക്കലെത്തിയത്.
700 പട്ടാളക്കാര്‍ പരിക്കേറ്റു കഴിയുകയാണ്. പലരുടെയും കാലുകള്‍ മുറിച്ചുമാറ്റി. പലരും മരണമടഞ്ഞു. ഞങ്ങള്‍ക്ക് അവരെ നേരാംവണ്ണം സംസ്‌കരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ പാപ്പായോട് സങ്കടം അറിയിച്ചു.
ഞങ്ങള്‍ പാപ്പായോട് സഹായം ചോദിച്ചിട്ടുണ്ട്, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും തനിക്കാകുന്നതെല്ലാം ചെയ്യുമെന്നും പാപ്പ ഉറപ്പുനല്കിയതായി ഇവര്‍ പത്രലേഖകരോട് പറഞ്ഞു.