നിനവെ പ്ലെയ്ന്‍: ഓട്ടോമന്‍ സാമ്രാജ്യകാലത്ത്് വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രണ്ടു സിറിയന്‍ കല്‍ദായ വൈദികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇറാക്കിലെ നിനവെ പ്ലെയിനില്‍ ഖാര്‍ഘോഷ് ഗ്രാമത്തിലെ ചാപ്പലില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
1915 ജൂണ്‍ 28 നാണ് വൈദികര്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഫാ. യൂസഫ് ജാബോ,ഫാ.ബെഹ്നാം ഹാനം എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ കുര്‍ബാന അര്‍പ്പിച്ച് മടങ്ങുന്ന വഴിക്കായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.
1915-1918 കാലഘട്ടങ്ങളിലായി 250,000 അസീറിയന്‍കല്‍ദായ അംഗങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 40 പേരുടെ രക്തസാക്ഷിത്വം വത്തിക്കാന്റെ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘത്തിന്റെ മുന്നില്‍ പരിശോധനയിലാണ്.
ഇറ്റാലിയന്‍ ഫോറന്‍സിക് ടീമാണ് ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധന നടത്തിയത്.