വത്തിക്കാന്‍: ആഭ്യന്തരകലാപത്തിന് വേദിയായിരിക്കുന്ന ശ്രീലങ്കയില്‍ സമാധാനാഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ നടന്ന പൊതുദര്‍ശനപരിപാടിയുടെ അവസാനമാണ് ശ്രീലങ്കന്‍ പ്രശ്നം പാപ്പ ഉദ്ധരിച്ചത്. രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അക്രമത്തിന്റെ പാത ഉപേകഷിക്കാനും ആഹ്വാനം ചെയ്ത പാപ്പ, രാജ്യത്ത് സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്ന സമയത്ത് അതിനെതിരെയാണ് യുവജനങ്ങളുടെ സ്വരമുയര്ന്നതെന്നും നിരീക്ഷിച്ചു.
അക്രമം അവസാനിപ്പിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത പാപ്പ, രാജ്യത്ത് മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാനിച്ചുകൊണ്ട് ജനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ശ്രവിക്കാന്‍ അധികാരികളോടും അഭ്യര്‍ത്ഥിച്ചു.അധികാരമാറ്റം ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രതിഷേധം ആദ്യം സമാധാനപരമായിരുന്നുവെങ്കിലും സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് അക്രമാസക്തമായത്. ഇതിനകം എട്ടുപേര്‍ കൊല്ലപ്പെട്ടതായും 250 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ രഞ്ചിത്തും കഴിഞ്ഞ ദിവസം സമാധാനാഹ്വാനം നടത്തിയിരുന്നു.