പ്രൊട്ടസ്റ്റന്റ് സുവിശേഷപ്രഘോഷകനായി ജീവിതത്തിന്റെ നല്ലഭാഗവും ചെലവഴിച്ചതിന്‌ശേഷം കത്തോലിക്കാസഭയിലേക്ക് കടന്നുവന്ന വ്യക്തിയാണ് സ്റ്റീവ് ഡൗ.
2013 മുതല്ക്കുള്ള 8 വര്‍ഷങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം ആത്മീയമായ ഇരുണ്ടനാളുകളായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആ സമയവും അദ്ദേഹം ശുശ്രൂഷകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. പക്ഷേ ഉള്ളില്‍ താന്‍ മരിച്ചവനായിരുന്നു. കത്തോലിക്കാസഭയിലേക്കുള്ള തന്റെ വരവിന് കാരണമായിരിക്കുന്നത് പ്രധാനമായും രണ്ട്‌സംഗതികളാണെന്ന് അദ്ദേഹം പറയുന്നു..
ഇഡബ്ല്യൂടിഎന്‍ സംപ്രേഷണം ചെയ്തിരുന്ന പ്രോഗ്രാമുകള്‍ സ്ഥിരമായി കണ്ടിരുന്നത് സത്യവിശ്വാസം തിരിച്ചറിയാന്‍ സഹായകരമായി. സത്യമാണ് അതെന്ന് തോന്നിയെങ്കിലും പ്രായോഗികമായ ചില ചിന്തകള്‍ ഉള്ളില്‍ തലപൊക്കുന്നുണ്ടായിരുന്നു. പ്രൊട്ടസ്റ്റന്റ് മിനിസ്ട്രിയില്‍ നിന്ന് പുറത്തുപോയാല്‍ എങ്ങനെ ജീവിക്കും? എങ്ങനെകുടുംബം പുലര്‍ത്തും? ചില ചോദ്യങ്ങള്‍ ദൈവത്തിന്റെ അസ്തിത്വത്തെവരെ ചോദ്യംചെയ്യുന്നവയായിരന്നു. ഇനിയും അ്ത് തുടര്‍ന്നാല്‍ താന്‍ നിരീശ്വരവാദിയാകുമോയെന്ന് ഭയന്നു.
അങ്ങനെയൊരു നിമിഷത്തിലാണ് മിനിസ്ട്രി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മിനിസ്ട്രി ഉപേക്ഷിച്ചതിന് ശേഷം അംഗപരിമിതരെ സഹായിക്കുന്ന ഒരു സര്‍വീസുമായിബനധപ്പെട്ടായിരുന്നു പ്രവര്‍ത്തനം.
ഇദ്ദേഹത്തിന്റെ ഭാര്യ അമാന്‍ഡ മുന്‍ കത്തോലിക്കയായിരുന്നു.ബൈബിള്‍ കോളജില്‍വച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടലും പ്രണയവും പിന്നീട് വിവാഹവും. പ്രൊട്ടസ്റ്റന്റുകാരനെ വിവാഹം ചെയതത് അമാന്‍ഡയെ സംബന്ധിച്ച് പല വിഷമതകള്‍ക്കും കാരണമായിരുന്നു.
വിശ്വാസപരമായ പല അസന്നി്ഗ്ദതകളും നിലനില്ക്കുന്ന സമയത്തു തന്നെയായിരുന്നു അദ്ദേഹം ദ ഷാക്ക് എന്ന ക്രിസ്ത്യന്‍ സിനിമ കണ്ടത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകനിമിഷമായി
പ്രൊട്ടസ്റ്റന്റുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ബൈബിളിന് വലിയപ്രാധാന്യംകൊടുക്കുന്നവരാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും സത്യമല്ല. ദിവ്യകാരുണ്യത്തിലുള്ള ദൈവികസാന്നിധ്യത്തെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല. കത്തോലിക്കര്‍ ദിവ്യകാരുണ്യത്തില്‍ വിശ്വസിക്കുന്നവരാണ്.
ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള വിശ്വാസമാണ് ഇദ്ദേഹത്തെ കത്തോലിക്കാസഭയിലേക്ക് അടുപ്പിച്ചത്.
ഒടുവില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ സ്റ്റീവുംഅമാന്‍ഡയും കത്തോലിക്കാസഭയിലെ അംഗങ്ങളായി. കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. ഇരുവരുടെയും വിവാഹം കൗദാശികമായി ആശീര്‍വദിക്കപ്പെടുകയും ചെയ്തു,.