വത്തിക്കാന് സിറ്റി:ദോമൂസ് വത്തിക്കാനെ എന്ന പേരില്‍ പുതിയ ഒരു സ്ഥാപനത്തിന് വത്തിക്കാനില്‍ തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വത്തിക്കാനില്‍ ഇത് സ്ഥാപിച്ചിരിക്കുന്നത്.. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ദോമൂസ് സാന്തെമാര്‍്‌ത്തെ, ത്രാസ് പൊന്തീന, ദോമൂസ് ഇന്തെര്‍നാസിയൊണാലിസ് പൗളോ സെക്‌സ്‌തോ എന്നിവയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സഥാപിച്ച കാസാ സാന്‍ ബെനെദെത്തോയും ഏകോപിപ്പിച്ചാണ് പുതിയ ഘടകം സ്ഥാപിച്ചിരിക്കുന്നത്.
വത്തിക്കാന്‍ കൂരിയായില്‍ സേവനമനുഷ്ടിക്കുന്ന വൈദികര്‍, കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍ തുടങ്ങിയവര്‍ക്കുവേണ്ടിയുള്ളതാണ് ആദ്യത്തെ മൂന്നു സ്ഥാപനങ്ങള്‍. കാസാ സാന്‍ ബെനെദെത്തോ, വിരമിച്ച ന്യൂണ്‍ഷ്യേച്ചറുകള്‍ക്കുവേണ്ടിയുളളവയാണ്.
നിലവിലെ സാഹചര്യങ്ങളില്‍ അപ്പസ്‌തോലിക അധികാരവും വത്തിക്കാന്‍ രാജ്യത്തിന്റെ പരമാധികാരവും കാനോനിക വത്തിക്കാന് നിയമങ്ങളും അനുസരിച്ചാണ് ദോമൂസ് വത്തിക്കാനെ എന്ന പുതിയ ഘടകം സ്ഥാപിച്ചിരിക്കുന്നത്.