വത്തിക്കാന്‍ സിറ്റി: ലോക ദൈവവിളി പ്രാര്‍ത്ഥനാദിനമായി മെയ് എട്ട് ആചരിക്കുന്നു. 59 ാമത് ദൈവവിളി പ്രാര്‍ത്ഥനാദിനമാണ് ഇത്. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന നാലാമത്തെ ഞായറാണ് ഈ ദിനമായി ആചരിക്കുന്നത്.ഇതിന് ഗുഡ് ഷെപ്പേര്‍ഡ് സണ്‍ഡേ എന്നും പേരുണ്ട്. 1964 ല്‍ പോപ്പ് പോള്‍ ആറാമനാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
സഭ നിര്‍ബന്ധമായും സിനോഡല്‍ ആയിത്തീരണമെന്ന് ഈ വര്‍ഷത്തെ ദൈവവിളിദിനാചരണത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ദൈവത്തിന്റെ ഹൃദയത്തിലെ നക്ഷത്രമായി നാം ഓരോരുത്തരും ശോഭിക്കണം. വൈദികരെയോ സന്യസ്തരെയോ മാത്രം ഉദ്ദേശിച്ചുള്ളതല്ല ദൈവവിളിയെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ക്രി്സ്തുവിന്റെ ദൗത്യം പങ്കുവയ്ക്കാനായി നാം ഓരോരുത്തരുംവിളിക്കപ്പെട്ടിരിക്കുന്നു.പാപ്പ ഓര്‍മ്മിപ്പിച്ചു.