വത്തിക്കാന്‍ സിറ്റി: മെയ് മാസത്തിലെ നാലു ശനിയാഴ്ചകളിലും സെന്റ്പീറ്റേഴ്സ് സ്ക്വയറിന് ചുറ്റും ജപമാല പ്രദക്ഷിണം നടക്കും. ജപമാല പ്രദക്ഷിണത്തിന് കര്‍ദിനാള്‍ ആഞ്ചെലോ കോമാസ്ട്രി നേതൃത്വം നല്‍കും. സഭാമാതാവായി വിശേഷിപ്പിക്കപ്പെടുന്ന മാതാവിന്റെ ചിത്രം പ്രദക്ഷിണ്ത്തില് സംവഹിക്കപ്പെടും. രാത്രി ഒമ്പതു മണി മുതല്‍ രാത്രി പത്തുമണിവരെയായിരിക്കും പ്രദക്ഷിണം. കര്‍ദിനാള്‍ ആഞ്ചെലോ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മുന്‍ ആര്‍ച്ച് പ്രീസ്റ്റായിരുന്നു. കോവിഡിന്റെ മൂര്‍ദ്ധന്യത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ലൈവ് ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. മെയ് മാസത്തില്‍ എല്ലാ ദിവസവും ജപമാല ചൊല്ലി യുക്രെയ്ന് യുദ്ധം അവസാനിക്കാനും സമാധാനം പുലരാനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
2018 ലാണ് സഭാമാതാവിന്റെ തിരുനാള്‍ മാര്‍പാപ്പ തിരുസഭാകലണ്ടറില് ചേര്‍ത്തത്. പെന്തക്കോസ്ത കഴിഞ്ഞുവരുന്ന തിങ്കളാഴ്ചയാണ് സഭാമാതാവിന്റെ തിരുനാള്‍.