നേപ്പല്‍സ്: വീണ്ടും വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി നേപ്പല്‍സ് തെരുവീഥിയിലൂടെ പ്രദക്ഷിണവും നടത്തി. നേപ്പല്‍സ് ആര്‍ച്ച് ബിഷപ് ഡൊമിനിക്കോ ബാറ്റാഗ്ലിയ തിരുശേഷിപ്പ് അടക്കംചെയ്തിരുന്ന പേടകം തുറന്നുനോക്കിയപ്പോള്‍ രക്തം ദ്രാവകമായിരിക്കുന്നതായി കണ്ടെത്തുകയാണുണ്ടായത്. ഏപ്രില്‍ 30 നായിരുന്നു ഈ അത്ഭുതം നടന്നത്.
രക്തം ദ്രാവകമാകാതിരിക്കുന്ന സാഹചര്യം യുദ്ധം,ക്ഷാമം, മറ്റ് ദുരന്തങ്ങള്‍ എന്നിവയുടെ മുന്നോടിയാണെന്നാണ് പൊതുവെയുള്ള വിശ്വാസം.
2020, 2021 മെയ് മാസത്തില്‍ രക്തം ദ്രാവകമായിരുന്നു. എന്നാല്‍ കോവിഡ് ഭീഷണിയുളളതിനാല്‍ പ്രദക്ഷിണം നടന്നിരുന്നില്ല. 2019 ല്‍ പ്രതികൂലമായ കാലാവസ്ഥമൂലം അന്നും പ്രദക്ഷിണം ഉണ്ടായിരുന്നില്ല.
മൂന്നാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ബിഷപ് ജാനിയൂരിസ് നേപ്പല്സിന്റെ മധ്യസ്ഥനാണ്.