മെയ് മാസത്തിന്റെ തുടക്കദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ് മെയ്. ഈ ദിനങ്ങളില്‍ മാതാവിനോടുള്ള ഭക്തിയും വണക്കവും എങ്ങനെയാണ് കുടുംബത്തിലും സമൂഹത്തിലും വളര്‍ത്തേണ്ടതെന്ന് നമുക്ക്നോക്കാം.
1 മാതാവിന്റെ രൂപം മനോഹരമായി അലങ്കരിക്കുകയും കിരീടം ധരിപ്പിക്കുകയും ചെയ്യുക
2 മെയ് മാസത്തിലെ ആദ്യശനിയാഴ്ച ആചരണം ഭക്തിനിര്ഭരമാക്കുക
3 അത്താഴത്തിനോ പ്രഭാതഭക്ഷണത്തിനോ ഒരുമിച്ചിരിക്കുമ്പോള്‍ തീന് മേശയില്‍ വച്ച് കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക
4 പരിശുദ്ധ അമ്മയ്ക്ക് കുടുംബത്തെ സമര്‍പ്പിക്കുക
5 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുക
6 മാതാവിനെക്കുറിച്ചുള്ള സിനിമകള്‍ കാണുക, പുസ്തകങ്ങള്‍ വായിക്കുക.
7 മരിയഭക്തി പ്രചരിപ്പിക്കുക