മുന്‍ സെമിനാരിക്കാരനെതിരെ വ്യാജ ലൈംഗികാരോപണം; പത്രങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം ഖേദം പ്രകടിപ്പിച്ചു

അയര്‍ലണ്ട്: മുന്‍ സെമിനാരിക്കാരനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് വാര്‍ത്ത നല്കിയ പത്രങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം മാപ്പു പറഞ്ഞു. ഐറീഷ് എക്‌സാമിനര്‍, ഐറീഷ് ടൈംസ്, എക്കോ എന്നീ പത്രങ്ങളാണ് മാപ്പുചോദിച്ചുകൊണ്ട് പരസ്യപ്രസ്താവന നടത്തിയത്.

തെറ്റായ വാര്‍ത്തയായിരുന്നു അതെന്നും അതൊരിക്കലും പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും പത്രങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. കോണോര്‍ ഗാനോന്‍ എന്ന സെമിനാരിക്കാരനെതിരെയായിരുന്നു പത്രങ്ങള്‍ വാര്‍ത്ത നല്കിയത്. മറ്റൊരു സെമിനാരിക്കാരനുമായി കിടക്കയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയെന്നും അതിന്റെ പേരില്‍ റോമിലെ ഐറീഷ് കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്നുമായിരുന്നു വാര്‍ത്ത.

ഈ വാര്‍ത്തയ്‌ക്കെതിരെ ഗാനോന്‍ കേസ് കൊടുത്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ്എത്തുകയും വിധി തീര്‍പ്പുകല്പിക്കുകയുമായിരുന്നു.2018 മെയ് മാസത്തിലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.