ജുബ: സൗത്ത് സുഡാനിലെ നിയുക്ത മെത്രാനെ സ്ഥാനാരോഹണത്തിന് മുമ്പ് കാല്‍മുട്ടുകളില്‍ വെടിവച്ച കേസില്‍ കത്തോലിക്കാ വൈദികനുള്‍പ്പടെ നാലുപേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജയില്‍ശിക്ഷ വിധിച്ചു. ഫാ. ജോണ്‍ മാച്ചോളാണ് മറ്റ് മൂന്നുപേര്‍ക്കൊപ്പം കുറ്റക്കാരന്‍.
റംബെക്ക് രൂപതാധ്യക്ഷനായി നിയമിതനായ ബിഷപ് ക്രിസ്റ്റ്യന്‍ കാര്ലാസാറെയ്ക്ക് നേരെയാണ് വധശ്രമം നടന്നത്, 2021 ഏപ്രില്‍ 26 നായിരുന്നു സംഭവം. ജസ്റ്റീസ് അലക്സാണ്ടര്‍ സെബര്‍ ആണ് ശിക്ഷ വിധിച്ചത്. ഇതനുസരിച്ച് ഫാ. ജോണ്‍ ഏഴു വര്‍ഷം ജയില്‍വാസം അനുഭവിക്കണം. ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന മെത്രാഭിഷേകചടങ്ങുകള്‍ നീട്ടിവച്ചിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞ് മാര്‍ച്ച് 25 നായിരുന്നു മെത്രാഭിഷേകം നടന്നത്. ഗവണ്മെന്റിന്റെയും കോടതിയുടെയും പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും കുറ്റവാളികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബിഷപ് ക്രിസ്റ്റ്യന്‍ പ്രതികരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ 5-7 തീയതികളില്‍ സൗത്ത് സുഡാന് സന്ദര്‍ശിച്ചേക്കും