കൊച്ചി: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ സിനിമയാകുന്നു. ദി ഫേസ് ഓഫ് ദി ഫേസ് ലെസ് എന്നാണ് സിനിമയുടെ പേര്. മലയാളം,ഹിന്ദി, സ്പാനീഷ്, ഫ്രഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ വിന്‍സി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. ചിത്രം ഓഗസ്റ്റില്‍ റീലിസ് ചെയ്യും.
മഹാരാഷ്ട്രയിലെ ലോണവാലയില്‍ 33 ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂര്‍ത്തിയായത്. ഡോ. ഷൈസണ്‍ പി ഔസേപ്പാണ് സംവിധാനം. സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം നലകിയിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫ്.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.