വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സെയ്‌ന് കോവിഡ് . കഴിഞ്ഞ പത്തുദിവസങ്ങളായി അദ്ദേഹം ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ബെനഡിക്ട് പതിനാറാമന്റെ 95 ാം ജന്മദിനം,ഈസ്റ്റര്‍ ദിവസങ്ങളിലെല്ലാം ഇദ്ദേഹം ഐസൊലേഷനിലായിരുന്നു.
പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ഉള്‍പ്പടെ മാറ്റര്‍ എക്ലേസിയായിലെ എല്ലാ താമസക്കാരും കോവിഡ് പരിശോധന ഇതിനകം നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവാണ്. ജന്മദിനാശംസകള്‍ നേരാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഏപ്രില്‍ 13 ന് ബെനഡിക്ട് പതിനാറാമന്റെ താമസസ്ഥലത്തെത്തിയിരുന്നു.
ആര്‍ച്ച് ബിഷപ് ജോര്‍ജും ബെനഡിക്ട് പതിനാറാമനും മൂന്ന് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.