ഭയത്തിന്റെ ശവകുടീരങ്ങളില്‍ നിന്ന് പുറത്തുകടക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഭയം ഒരു ശവകുടീരം കണക്കെയാണെന്നും അതിന്റെ ഉള്ളില്‍ നിന്ന് പുറത്തുവരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഭയപ്പെടരുത് എന്നതായിരുന്നു ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ആദ്യ വാക്ക്എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ഭയം നമ്മുടെ അനുദിന ജീവിതത്തിലെ ശത്രുവാണെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. നമ്മുടെ വലിയ ഭയം മരണത്തെക്കുറിച്ചാണ്. സ്‌നേഹിക്കുന്നവര്‍ രോഗികളായിക്കഴിയുമ്പോള്‍ നാം ഭയക്കുന്നു അവരെ നഷ്ടപ്പെടുമോയെന്ന്. ക്രിസ്തു മരണത്തെ കീഴടക്കിയ ദിവസമാണ് ഈസ്റ്റര്‍.

ഈസ്റ്ററിന്റെ പിറ്റേദിനമായ തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ലിറ്റില്‍ ഈസ്റ്റര്‍ എന്ന് അറിയപ്പെടുന്ന ഈ ദിനം ഇറ്റലിയിലെ പൊതു അവധിദിനംകൂടിയാണ്.

വിശദ്ധ മത്തായിയുടെ സുവിശേഷം 28 ാം അധ്യായം അടിസ്ഥാനമാക്കിയായിരുന്നു പാപ്പായുടെ വചനവിചിന്തനം. ക്രിസ്തുവില്‍ വിശ്വസിക്കുന്ന സഹോദരീ സഹോദരന്മാരേ നിങ്ങളൊരിക്കലും ഭയപ്പെടരുത്. ക്രിസ്തു നമ്മോട് പറയുന്നു, മരണം രുചിച്ചവനാണ് ഞാന്‍. നിങ്ങളുടെ വേദന ഏറ്റെടുത്തവനും. ഇപ്പോള്‍ ഉയിര്‍ത്തെണീറ്റവനായ ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും. ഭയപ്പെടരുത്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.