വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി തികഞ്ഞ അച്ചടക്കലംഘനം: മാര്‍ ജോസഫ് പാംപ്ലാനി


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കിയ മാര്‍പാപ്പയുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം ബിഷപസ് ഹൗസില്‍ എത്തിയതു മുതല്ക്കുള്ള കാര്യങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെ സംബന്ധിച്ചാണ് മീഡിയാകമ്മീഷന്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാര്‍പാപ്പയുടെയും പൗരസ്ത്യസഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഘത്തിന്റെയും തീരുമാനങ്ങളെ അംഗീകരിക്കാതെ അവയ്‌ക്കെതിരെ പരസ്യനിലപാട് സ്വീകരിക്കുകയും അതു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടിആരുടെ ഭാഗത്തു നിന്നുണ്ടായാലും തികഞ്ഞ അച്ചടക്കലംഘനമാണ്. സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിതെന്നും മീഡിയ കമ്മീഷന്‍ ചെയര്‍ മാന് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അതിനാല്‍ ദൈവമഹത്വത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടി സഭാധികാരികളിലൂടെ ദൈവം ഭരമേല്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.