വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് ഇന്ന് 95 ാം പിറന്നാള്‍. 1927 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലായിരുന്നു ജനനം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്വര്‍ഗ്ഗപ്രാപ്തിക്ക് ശേഷം കത്തോലിക്കാസഭയെ നയിച്ചത് ഇദ്ദേഹമായിരുന്നു. 2005 മുതല്‍ 2013 വരെയായിരുന്നു സഭയെ ഇദ്ദേഹം നയിച്ചിരുന്നത്.
2013 ഫെബ്രുവരി 28 ന് മാര്‍പാപ്പ പദവിയില്‍ നിന്ന് രാജിവച്ചു.
സഭയുടെ പ്രവാചകനാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പായെന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ഏപ്രില്‍ 13 ന് പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു.