യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍ മുതല്‍ താഴെ വരെ രണ്ടായി കീറി. ഭൂമികുലുങ്ങി. പാറകള്‍ പിളര്‍ന്നു. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.( മത്താ: 27:50-52)
ആറാം മണിക്കൂര്‍മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചതിന് ശേഷമായിരുന്നു യേശുവിന്റെ മരണം. അതിനും മുമ്പ് എത്രയോ മണിക്കൂറുകള്‍ നീണ്ട കൊടുംയാതനകള്‍.. അപമാനങ്ങള്‍.തിരസ്‌ക്കരണങ്ങള്‍..മാനസികമായ സമ്മര്‍ദ്ദങ്ങള്‍..സങ്കടങ്ങള്‍.. ലോകം മുഴുവനും ചേര്‍ന്ന് ഒറ്റപ്പെടുത്തിയ മനുഷ്യന്‍. അതായിരുന്നു ക്രിസ്തു. ജീവിതത്തില്‍ പലപ്പോഴായി പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയവരായിരിക്കാം നാം.
പക്ഷേ തളരരുത്. ആ സങ്കടങ്ങള്‍ക്കെല്ലാം നമുക്ക് മുമ്പില്‍ ഒരു മാതൃകയായി ക്രിസ്തു നില്ക്കുന്നുണ്ട്,. നമുക്കൊപ്പം കുരിശുമെടുത്ത് ക്രിസ്തു സഞ്ചരിക്കുന്നുണ്ട്. നമ്മുടെ വേദനകളും പ്രയാസങ്ങളും സങ്കടങ്ങളും എന്തുതന്നെയായാലും അവയെല്ലാം ക്രിസ്തുവിന്റെ കുരിശിന്‍ചുവട്ടിലേക്ക് നമുക്ക് വച്ചുകൊടുക്കാം. അവിടുത്തെ പീഡാസഹനങ്ങളുടെ മായാത്ത മുദ്ര ഹൃദയത്തില്‍ നമുക്കേറ്റുവാങ്ങാം.