മതം സമാധാനത്തിന് വേണ്ടി: കര്‍ദിനാള്‍ പരോലിന്‍

മതത്തിന്റെ അടിസ്ഥാനപരമായ ദൗത്യം സമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് കര്‍ദിനാള്‍ പെട്രോ പരോലിന്‍. സിഎന്‍എയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ഉടമ്പടികള്‍ സമാധാന സഖ്യത്തിന് വേണ്ടിയുളളതാണ്.

അടിത്തട്ടിലള്ള പ്രവര്‍ത്തനമാണ് അത്.. ക്ഷമ എന്നത് യൂറോപ്പിന് ബാധകമാണ്, യുദ്ധം മൂലം തകര്‍ന്ന അവസ്ഥയില്‍. ക്ഷമ മുറിവുണക്കാന്‍ സഹായകമാണ്. സാവധാനമുളള വഴിയാണ് അതെങ്കിലും അതിനെ നാം അംഗീകരിക്കണം.

എക്യുമെനിക്കല്‍ സംവാദങ്ങള്‍ അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെയും വ്യക്തികളുടെയും ജീവിതത്തിലെ അടിസ്ഥാനഭാഗമാണ് മതം. വിവിധ ക്രൈസ്തവവിഭാഗങ്ങളും വിവിധ മതവിശ്വാസങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കുന്നതിന് അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.