അലക്സാണ്ട്രിയ:കാര്‍മുസ് ജില്ലയിലെ ചര്‍ച്ച് ഓഫ് ദ വെര്‍ജിന്‍ മേരി ആന്റ് മാര്‍ ബോളോസ് ദേവാലയത്തിലെ ആര്‍ച്ച് പ്രീസ്റ്റ് അര്സാണോസ് വാദീദിനെ കുത്തിക്കൊലപ്പെടുത്തി. 56 വയസായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 60 വയസുകാരനായ പ്രതി കോര്ണിച്ചിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. സത്യസന്ധനായ രക്തസാക്ഷി എന്നാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ അനുശോചന സന്ദേശത്തില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
കൊലപാതകത്തിന് കാരണമായ സംഭവവികാസങ്ങളെക്കുറിച്ച് അറിവായിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് പ്രതിയെന്ന് സംശയിക്കുന്നു. ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം, സുന്നി ഇസ്ലാം ലീഡര്തുടങ്ങിയവര് വൈദികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
100 മില്യന്‍ ജനങ്ങളുള്ള ഈജിപ്തിലെ ജനസംഖ്യയില്‍ വെറും പത്തുുശതമാനം മാത്രമാണ് ക്രൈസ്തവരുളളത്.