ബര്‍മ്മ: മാന്‍ഡാലെയിലെ കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയം 40 പേരടങ്ങുന്ന പട്ടാളം പിടിച്ചെടുക്കുകയും ആര്‍ച്ച് ബിഷപ്പുള്‍പ്പടെ ഡസന്‍ കണക്കിന് വിശ്വാസികളെ ബന്ദികളാക്കുകയും ചെയ്തു. നോമ്പുകാലപ്രാര്‍ത്ഥനയ്ക്കിടയിലായിരുന്നു സംഭവം. സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു പട്ടാളം എത്തിയത്. വിശ്വാസികളെ പുറത്തുപോകാന്‍ അനുവദിക്കാതിരുന്ന പട്ടാളം ആര്‍ച്ച് ബിഷപ്പുള്‍പ്പടെയുളളവരെ ദേവാലയത്തിനുളളില്‍ തന്നെ പിടിച്ചിരുത്തുകയായിരുന്നു.
കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കറന്‍സ്‌പോണ്ടന്റും ദേവാലയത്തിലുണ്ടായിരുന്നു. മൂന്നു മണിക്കൂറിന് ശേഷം കറന്‍സ്‌പോണ്ടന്റിനെ വിട്ടയച്ചു. സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ് ഉള്‍പ്പടെയു്ള്ളവരെ വിട്ടയച്ചുവെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.