ബംഗളൂരു: കര്‍ണ്ണാടകയിലെ സെന്റ് വിന്‍സെന്റ് പോള്‍ സ്കൂള്‍ ഉള്‍പ്പടെ ഏഴ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സ്കൂളുകളിലെ കംപ്യൂട്ടറുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേതുടര്‍ന്ന് സ്കൂളുകളുടെ പരിസരങ്ങളില്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.
രാവിലെ സന്ദേശം കണ്ടയുടനെ സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. എല്ലാ സ്കൂളുകളിലേക്കും ഒരേ സന്ദേശമാണ് എത്തിയിരിക്കുന്നത്, ബോംബുകള്‍ ഒരിടത്തുനിന്നും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഭീഷണി വ്യാജമാണെന്നാണ്പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.