ജക്കാര്‍ത്ത: സോഷ്യല്‍ മീഡിയായിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ക്രിസ്ത്യന്‍ യൂട്യൂബര്‍ക്ക് ഇഡോനേഷ്യയില്‍ പത്തുവര്‍ഷം ജയില്‍ ശിക്ഷ. ഏപ്രില്‍ ആറിനാണ് വെസ്റ്റ് ജാവ പ്രോവിന്‍സ് ഡിസ്ട്രിക് കോടതി വിധി പ്രസ്താവിച്ചത്. മുഹമ്മദ് ഖാസി എന്ന 56 കാരനാണ് ഈ ശിക്ഷ. നേരത്തെ ഇദ്ദേഹം ഇസ്ലാം മതവിശ്വാസിയായിരുന്നു.
പിന്നീടാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഇസ്ലാമിക പുരോഹിതനായിരുന്ന ഭൂതകാലമുണ്ടായിരുന്നു ഇദ്ദേഹത്തിന്.2014 ലാണ് ക്രിസ്തുമതം സ്വീകരിച്ചത്. മുഹമ്മദ് ഖാസിക്ക് കനത്ത ശിക്ഷ നല്കണമെന്നും പ്രവാചകനിന്ദയാണ് നടത്തിയിരിക്കുന്നതെന്നും ആരോപിച്ച് മുസ്ലീമുകള്‍ കോടതിക്ക് വെളിയില്‍ തടിച്ചുകൂടിയിരുന്നു. ഇഡോനേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ കടുത്തവിവേചനമാണ് നേരിടുന്നതെന്ന് ഈശോസഭ വൈദികന്‍ ജോഹനസ് അഭിപ്രായപ്പെട്ടു.
തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ഒരു മുസ്ലീമിന് ഇതേ കോടതി ഇതേ ദിവസം മൂന്നുവര്‍ഷത്തെ ജയില്‍വാസം മാത്രമാണ് വിധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.