എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു എന്ന് പറഞ്ഞവളാണ് പരിശുദ്ധ അമ്മ. ജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോഴും അമ്മയുടെ ആ വാക്കിന് മാറ്റമുണ്ടായില്ല.
പക്ഷേ ദൈവത്തെ സ്നേഹിക്കുന്നു, ദൈവം നല്ലവനാണ് എന്നൊക്കെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന നമുക്ക്, ജീവിതത്തിലെ കഠിനയാതനകള്‍ക്ക് മുമ്പില്‍ അങ്ങനെ പറയാന്‍ കഴിയുമോ? പലപ്പോഴും സന്തോഷകരമായ അനുഭവങ്ങളുടെ മധ്യത്തില്‍ നാം ദൈവത്തെ സ്തുതിക്കും. പുകഴ്ത്തും. എന്നാല്‍ ദുരനുഭവങ്ങളുടെ, നാം ഇഷ്ടപ്പെടാത്ത അനുഭവങ്ങളുടെ പേരില്‍ ദൈവത്തെ പുകഴ്ത്താന്‍ തയ്യാറാവില്ല. ഇവിടെയാണ് ഹബക്കുക്ക് 3:17,18 പ്രസക്തമാകുന്നത്.
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
നമ്മുടെ ആത്മീയത യഥാര്‍ത്ഥത്തിലുളളതാകുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. അനുകൂലം നില്ക്കുന്ന ദൈവത്തെ സ്തുതിക്കാന്‍ ആര്‍ക്കാണ് കഴിയാത്തത്?
പക്ഷേ വിപരീതാനുഭവങ്ങളിലും ദൈവത്തെ സ്തുതിച്ച ജോബിനെപോലെയാകാന്‍ നമുക്ക് എന്നെങ്കിലും കഴിയുമോ ആവോ?