ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മാര്‍പാപ്പ

അടുത്തകാലത്തായി ചില ആരോഗ്യപ്ര്ശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നും അത് തന്നെ സാവധാനത്തിലാക്കിയിരിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മാള്‍ട്ടയില്‍ നിന്നുള്ള വിമാനയാത്രയില്‍ നടത്തിയ പ്രസ് കോണ്‍ഫ്രന്‍സിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

കാല്‍മുട്ടുവേദനയാണ് തന്നെ അലട്ടുന്നതെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പാപ്പ അറിയിച്ചു. മഞ്ഞുകാലമായതുകൊണ്ട് സാവധാനത്തിലുള്ള പുരോഗതിയേ കാല്‍മുട്ടു വേദനയ്ക്കുണ്ടാകൂ. ഈ പ്രായത്തില്‍ എങ്ങനെയാണ് ഇതെല്ലാം അവസാനിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. എങ്കിലും എല്ലാം നല്ലതുപോലെയായിത്തീരുമെന്ന് പ്രതീക്ഷിക്കാം. പാപ്പ പറഞ്ഞു. കാല്‍മുട്ടുവേദന കാരണം പല പ്രോഗ്രാമുകളും പാപ്പ റദ്ദാക്കിയിട്ടുണ്ട്.

2021 ജൂലൈയില്‍ റോമിലെ ഹോസ്പിറ്റലില്‍ 11 ദിവസം കോളന്‍ സര്‍ജറിയെ തുടര്‍ന്ന് പാപ്പ ചെലവഴിച്ചിരുന്നു.ഏപ്രില്‍ 2,3 ദിവസങ്ങളിലായിരുന്നു പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.