മാള്‍ട്ട: യുദ്ധകലുഷിതമായ യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാള്‍ട്ട സന്ദര്‍ശന വേളയിലാണ് മാര്‍പാപ്പ ആഗ്രഹം പ്രകടിപ്പിച്ചത്. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് സന്ദര്‍ശിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പാപ്പ അറിയിച്ചു. മാര്‍പാപ്പയുടെ പ്രതിനിധിയായി രണ്ടുതവണ കര്‍ദിനാള്‍ ക്രാജോവ്‌സ്‌ക്കി യുക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു.
പാപ്പ ആശീര്‍വദിച്ചു നല്കിയ ആംബുലന്‍സ് സ്വയം ഓടിച്ചാണ് രണ്ടാം തവണ അദ്ദേഹം യുക്രെയ്‌നിലെത്തിയത്. യുക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് സോളെന്‍സ്‌ക്കിയും കീവ് മേയറും ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചിരുന്നു. യുദ്ധ പശ്ചാത്തലത്തില്‍ സോളെന്‍സ്‌ക്കിയും മാര്‍പാപ്പയും തമ്മില്‍ ഫോണ്‍സംഭാഷണവും നടത്തിയിരുന്നു.
യുക്രെയ്‌ന് നേരെ റഷ്യനടത്തുന്ന ആക്രമണങ്ങളെ ഇതിനകം പലതവണ നിശിതമായ ഭാഷയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചിട്ടുണ്ട്.