റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന ആ നിമിഷത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്‌നെയും റഷ്യയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. ദൈവമാതാവേ ഞങ്ങളുടെ അമ്മേ അമ്മയുടെ വിമലഹൃദയത്തിലേക്ക് ഞങ്ങള്‍ ഓരോരുത്തരെയും സഭയെയും മനുഷ്യവംശത്തെ മുഴുവനെയും പ്രത്യേകമായി റഷ്യയെയും യുക്രെയ്‌നെയും സമര്‍പ്പിക്കുന്നു.’ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന സമര്‍പ്പണചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

യുദ്ധം അവസാനിക്കാനും ലോകത്തില്‍ സമാധാനം പുലരാനും വേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. അമ്മേ അമ്മയുടെ മാധ്യസ്ഥശക്തിയിലൂടെ ദൈവകാരുണ്യം ഈ ലോകത്തില്‍ വിതറപ്പെടട്ടെ. സമാധാനത്തിന്റെ താളം ഞങ്ങളുടെ ദിവസങ്ങളിലേക്ക് തിരികെ നല്കണമേ. റഷ്യയിലെയും യുക്രെയ്‌നിലെയും ജനങ്ങള്‍ വലിയ സ്‌നേഹത്തോടെ അമ്മയെ വണങ്ങുന്നു. അമ്മയുടെ ഹൃദയത്തില്‍ അവരോട് കരുണയുണ്ടാകണമേ. ഫാത്തിമാ മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

സമര്‍പ്പണത്തിന് മുമ്പായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലുണ്ടായിരുന്ന കത്തോലിക്കരെ ഫ്രാന്‍സിസ് മാര്‍പാപ്പയും മറ്റ് വൈദികരും കുമ്പസാരിപ്പിക്കുകയും ചെയ്തു. വിമലഹൃദയസമര്‍പ്പണത്തില്‍ മാജിക് ഫോര്‍മുല ഒന്നും ഇല്ലെന്നും അത് ആത്മീയമായ പ്രവൃത്തിയാണെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.