ഡെന്‍വര്‍: ആലിക്ക മാര്‍ട്ടിനെസ് എന്ന 57 കാരിയുടെ മുറിയിലുള്ള ഗബ്രിയേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് രക്തം ഒഴുകുന്നു എന്ന വാര്‍ത്തയ്ക്ക് അപ്രതീക്ഷിതമായ ട്വിസ്റ്റ്.
രൂപം പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ഡെന്‍വര്‍ അതിരൂപത ഒടുവില്‍ കണ്ടെത്തിയ നിഗമനം രക്തമല്ല ഇത് നെയില്‍ പോളീഷാണ് എന്നാണ്. ഫെബ്രുവരി 23 മുതല്ക്കാണ് തന്റെ മുറിയിലുള്ള മിഖായേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് രക്തം പോലെ തോന്നിക്കുന്ന കറുത്ത ദ്രാവകം പുറപ്പെടുന്നതായി ഈ സ്ത്രീ അറിയിച്ചത്.
മാര്‍ച്ച് 12 ന് അതിരൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒഴുകിയിറങ്ങുന്ന രക്തം തുടച്ചുകഴിഞ്ഞാലും വീണ്ടും ര്കതം പുറപ്പെടുന്നതായിട്ടാണ് ആലിക്ക അവകാശപ്പെട്ടിരുന്നത്. ആലിക്കയുടെ അവകാശവാദത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ ശക്തമായ വിയോജിപ്പുകളും പ്രതികരണങ്ങളും തുടക്കം മുതല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പണത്തിന് വേണ്ടിയോ പ്രശസ്തിക്കുവേണ്ടിയോ ചെയ്യുന്നതല്ല ഇതൊന്നും എന്നായിരുന്നു ആലിക്കയുടെ വാദം.
ഒടുവിലാണ് കെമിക്കല്‍ അനാലിസിസിന് രൂപം വിധേയമാക്കിയതും ഇതില്‍ നിന്ന് പുറപ്പെടുന്നത് മനുഷ്യന്റെയോ മൃഗത്തിന്റെയോ രക്തമല്ല എന്നും നെയില്പോളീഷിന് സമാനമായ ഒരു ദ്രാവകമാണെന്നും പ്രഖ്യാപിച്ചതും. ഇതോടെ മിഖായേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് ഒഴുകുന്ന അത്ഭുതരക്തപ്രവാഹത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പൂര്ണ്ണവിരാമമായിരിക്കുകയാണ്.
ഈ പത്രത്തിൻ്റെ ഉള്ളടക്കംകം ഒന്നിനൊന്ന് മെച്ചം തന്നെ. പക്ഷേ കാലഘട്ടത്തെ ജാഗൂ കതയോടെ വിലയിരുത്തി സംഭവിച്ചുകൊണ്ടിരിക്കുന്ന / സംഭവിക്കാൻ പോകുന്ന അപകടങ്ങൾ മുൻകുട്ടി വിശ്വാസ സമൂഹത്തെ ഒരുക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എന്താണീ അപകടങ്ങൾ .? ഇതിനു ബൈബിളും ആയി ബന്ധമുണ്ടോ? ഉദാ: 2 വർഷമായി ഉള്ള കോവിഡും തദനന്തരം കൊടുത്തു വരുന്ന വാക്സിൻ – അടുത്തതായി ഉടൻ നടപ്പാക്കാൻ പോകുന്ന NewWorld Order, One World Govt 666 മുദ്രയോടു കൂടിയ. നാനോ ചിപ്പ്. ഇത് പ്രധാനമന്ത്രി പാർലമെൻറിൽ പറഞ്ഞു കഴിഞ്ഞു.ഇനി ഈ മുദ്ര വരും. ആധാർ, പാൻ, റേഷൻ ATM cardകൾ invalid ആകും.
കോ വിഡ് മനുഷ്യനിർമ്മിതമാണെന്ന് എല്ലാർക്കുമറിയാം. കോ വിഡ് പ്രതിരോധം എന്നു പറഞ്ഞു കൊടുത്ത വാക്സിൻ അത്യപകടകാരിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞോ? കത്തോലിക്ക സഭ ഇതേപ്പറ്റി ജാഗരൂകരാണോ? വിശ്വാസികളെ ഒരുക്കിയിട്ടുണ്ടോ? യേശുക്രിസ്തുവിൻ്റെ പ്രത്യാ ഗമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് മരിയൻ പത്രം ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണ്.